Latest News
Loading...

പരിശീലന ക്ലാസുകൾ ആരംഭിച്ചു.




പാലാ നഗരസഭയിൽ കാർഷിക മൂല്യവർദ്ധിത ഉൽപന്ന  നിർമ്മാണ പരിശീലന ക്ലാസുകൾ ആരംഭിച്ചു. കാർഷിക  വിജ്ഞാനകേന്ദ്രം കുമരകത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ പരിശീലനമാണ് നടത്തുക.  പാലായിലും സമീപപ്രദേശങ്ങളിലും ഭക്ഷ്യസംസ്കരണ മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടായി വരിക എന്നതാണ് ഈ വർഷത്തെ ട്രെയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ ശ്രീ ഷാജു തുരത്തൻ അറിയിച്ചു. 





നമ്മുടെ നാട്ടിൽ ലഭ്യമായ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി അവയ്ക്ക് ഒരു മാർക്കറ്റ് ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഈ ട്രെയിനിങ്കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗം നടത്തവേ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാവിയോ കാവുകാട്ട് അറിയിച്ചു. ഗാർഹികമായോ, വാണിജ്യപരമായോ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ഗവൺമെന്റ് വിവിധ സബ്സിഡി സഹായങ്ങൾ നൽകി വരുന്നുണ്ട് എന്നും അതിന്റെ പ്രയോജനം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ സംരംഭങ്ങൾ നിലവിൽ വരേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷണം നടത്താവേ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ. രാഗേഷ് വി. ആർ. അറിയിച്ചു




  ജാം നിർമ്മാണം, സ്‌ക്വാഷ് നിർമ്മാണം, പാക്കിംഗ് ടെക്നോളജിസ് എന്നീ വിഷയങ്ങളിൽ കുമരകം കാർഷിക വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ  ശ്രീമതി. ജിഷ എ പ്രഭ ക്ലാസുകൾ നയിച്ചു. വാർഡ് കൗൺസിലന്മാരായ ബൈജു കൊല്ലംപറമ്പിൽ,  ജോസിൻ ബിനോ , ആൻറ്റോ ജോസ് പടിഞ്ഞാറേക്കര,  തോമസ് പീറ്റർ,   ബിജി ജോ ജോ,   വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ  സിനോ ജേക്കബ് മാത്യു     മിനിമോൾ  സി.ജി    നിഷാമോൾ എ  .വി    തുടങ്ങിയവർ പങ്കെടുത്തു   ഡോക്ടർ ജിഷ എ  പ്രഭ ക്ലാസ് നയിച്ചു    

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments