ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ മികവുറ്റ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭ, മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടുകൂടി ഈ വര്‍ഷം സംഘടിപ്പിക്കുന്ന വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.
സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കുന്നതിനും, അതുവഴി പാലായിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ലക്ഷ്യം ഇട്ടുകൊണ്ടാണ് ഈ വര്‍ഷം നഗരസഭ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അറിയിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിലവിലുള്ള സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പാദന ക്ഷമത കൂട്ടുന്നതിനും, നവ സംരംഭകര്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരുക എന്ന ലക്ഷ്യത്തോടെയും ആണ് ഈ വര്‍ഷം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അറിയിച്ചു.
സംരംഭകര്‍ക്ക് താങ്കളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സഹായിക്കുന്ന വിധത്തില്‍ വിവിധ സബ്‌സിഡി സ്‌കീമുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും ഇതിന്റെ പ്രയോജനം ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ മുന്നോട്ടുവരണമെന്നും മീനച്ചില്‍ താലൂക് വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments