Latest News
Loading...

പാല മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ...



പാലായിലെ സാമൂഹിക രാഷ്ട്രീയ ജാതിമത വർഗ്ഗ ഭേദമന്യേ   ഒരു സ്നേഹ കൂട്ടായ്മ ഇന്ന് മരിയ സദനത്തിൽ നടന്നു . ഇന്ന് മരിയ സദനം അഭിമുഖീകരിക്കുന്നതു വലിയ പ്രശ്നമാണ് 550 ഓളം അംഗങ്ങളുണ്ട് എന്നുള്ളത്. ഇത് സമൂഹത്തിന്റെ കണ്ണിലൂടെ കാണുമ്പോൾ ഒരു ദിവ്യ പ്രവർത്തിയായി എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ നാട്ടിലെ പൊതു സമൂഹമാണ് ഇതിനെ സാമ്പത്തികമായും അല്ലാതെയും താങ്ങിനിർത്തുന്നത്. നിയമത്തിന്റെ കണ്ണിൽ ഇതിന് ഒട്ടേറെ തടസ്സങ്ങൾ ഇപ്പോൾ അഭിമുഖീകരക്കേണ്ടി വരുന്നുണ്ട്. 




ഇതിന്റെ ഭാഗമായിട്ട് ആയിരിക്കണം കഴിഞ്ഞദിവസം മരിയസദനത്തിൽ  സർക്കാർ തലത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ വരികയും മരിയ സദനത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഒട്ടേറെ പരാമർശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.  ഇത് പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രതിസന്ധിയായി വരികയും ഇത് പൊതുസമൂഹം അറിഞ്ഞപ്പോൾ സുമനസ്സുകളായ പാലയുടെ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻ ജനപ്രതിനിധികൾ, സമൂഹത്തിലെ സുമനസ്സുകളായ ഒട്ടനവധി ആളുകൾ  ഡയറക്ടർ സന്തോഷിനും, മരിയസദനത്തിനും ഏതു സാഹചര്യത്തിലും ഒപ്പമുണ്ടെന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. 


 നാളെകളിലെ പ്രവർത്തനത്തിന് ഇത് മരിയ സദനത്തിനു കൂടുതൽ കരുത്താകും. ഈ ഒരു സാഹചര്യത്തിൽ സർക്കാർ സംവിധാനം ഇവിടെ എത്രമാത്രം അധികം ആളുകളുണ്ടോ അവരെ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന്  മാർഗങ്ങൾ സ്വീകരിക്കാം ഇതിനു സാധിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള നന്മ ചെയ്യുന്ന സ്ഥാപനങ്ങൾ സമൂഹത്തിൽ നിലനിൽക്കാൻ  അനുവദിക്കണം എന്നുള്ള ഒരു പ്രമേയം മന്ത്രിമാർക്കും, രാഷ്ട്രീയ നേതാക്കന്മാർക്കും, സർക്കാർതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു. 




കൂടാതെ മരിയസദനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മരിയ സദനത്തിലെ എം.എസ്. ഡബ്ലിയു പഠിച്ച  സോഷ്യൽ വർക്കേഴ്സും പരിശീലനം നേടിയ നഴ്സ് മാരും സഹായികളുമായിട്ട് ഇവിടെ 60 ഓളം പേർ ജോലി ചെയ്യുന്നുണ്ട്.അവർക്ക് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ CSR ഫണ്ടിൽ നിന്നും മാണ് ശമ്പളം നൽകിക്കൊണ്ടിരിക്കുന്നത്.

 അതുപോലെതന്നെ മരുന്ന്,പലചരക്ക് പച്ചക്കറി   സഹകരണ ബാങ്ക് മറ്റു കുടിശ്ശികകൾ ഉൾപ്പെടെ രണ്ട് കോടിയോളം  രൂപ കടമുണ്ട്. ഈ കടം 2025 മാർച്ച് 31നകം  തീർത്തില്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകുന്ന ഗ്രാന്റ് തുടർന്ന് നൽകുവാൻ സാധിക്കില്ല എന്ന്  അറിയിച്ചിട്ടുണ്ട്.  ഈ വിവരം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും എംപിമാരായ ശ്രീ ജോസ് കെ മാണി, ശ്രീ ഫ്രാൻസിസ് ജോർജ്, മാണി സികാപ്പൻ എംൽഎ,  നഗരസഭാ ചെയർമാൻ ഷാജി തുരത്തൻ, പഞ്ചായത്ത് പ്രസിഡന്റുമാർ,നഗരസഭ കൗൺസിലേഴ്‌സ്, പഞ്ചായത്ത് മെമ്പേഴ്സ് അതോടൊപ്പം തന്നെ  ഇടവക വികാരി ജോർജ് പഴയപറമ്പിൽ, ബൈജു കൊല്ലംപറമ്പിൽ  തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതായി അക്കൗണ്ട് രൂപീകരിക്കാനും അതോടൊപ്പം തന്നെ വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ട് അടുത്ത മാർച്ച് വരെ നിണ്ടുനിൽക്കുന്ന ഒരു ധനസമാഹരണം  നടത്തുവാനും തീരുമാനിച്ചു. 


നിലവിലുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നതിനുവേണ്ടി പൊതുസമൂഹത്തിനോട് ആവശ്യപ്പെടാനും അത് സോഷ്യൽ മീഡിയ വഴി വിദേശരാജ്യങ്ങളിലും നാട്ടിലും ഉള്ള സുമനസ്സുകളുടെ സഹായത്തിനു വേണ്ടി   ജനപ്രതിനിധികളും മരിയ സദനത്തെ സ്നേഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായിട്ട് മുന്നോട്ട് ഇറങ്ങാനുള്ള ഒരു തീരുമാനം യോഗം എടുത്തു. അത് നടപ്പിലാക്കുക തന്നെ വേണം എന്ന യോഗം തീരുമാനിച്ചു.   


മാണി സി.കാപ്പൻ എംഎൽഎ, പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ  ജോസ് മോൻ മുണ്ടക്കൽ,  പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി, ബാബു കെ ജോർജ്, ബിനീഷ് ഏഴാച്ചേരി, സജോ പൂവത്താനി ബൈജു കൊല്ലംപറമ്പിൽ, കുര്യൻ ജോസഫ്, മാത്യു കണമല, ഷിബു തെക്കേമറ്റം,സാബു അബ്രഹാം, സന്തോഷ് മണർകാട്,പിസി ചെറിയാൻ, ലീന സണ്ണി, ജോസിൻ ബിനോ ബിജു പാലുപ്പടവൻ,ജോസ് ചീരാൻകുഴി,ബിജു കൂട്ടിയാനി,ജോഷി വട്ടക്കുന്നേൽ,രാജേഷ് പാറയിൽ,ഡേവിസ് പാലത്തിങ്കൽ, ഷാജി സെബാസ്റ്റ്യൻ,ബിനോയ് തോമസ്,ടോമി ദിവ്യരക്ഷാലയം തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments