Latest News
Loading...

പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം



പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ  ക്ലബ്ബുകളുടെ ഉദ്ഘാടനം ജ്വലിതം 2024 എന്ന പേരിൽ പാല പോലീസ് സ്റ്റേഷൻ ASI  നിസ.പി.എസ് നിർവഹിച്ചു. ചടങ്ങിൽ പാലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷപദം അലങ്കരിക്കുകയും വാർഡ് കൗൺസിലർ  ബിജി ജോജോ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.




ദീപ്ത്.ആർ (പാലാ ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ), ശ്രീമതി റീന മോൾ എബ്രഹാം( പ്രിൻസിപ്പൽ ഇൻ ചാർജ്   MGGHSS PALA ), ശ്രീമതി ആശ ടിവി വിദ്യാരംഗം കൺവീനർ മറ്റ് അധ്യാപകർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ എച്ച് എം ഇൻ ചാർജ്  ശ്രീമതി ശ്രീകല.കെ,സ്വാഗതം ആശംസിക്കുകയും സീനിയർ അധ്യാപകൻ ശ്രീ കെ. റ്റി.സുനിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 




ഈ ചടങ്ങിൽ ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പാലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിന്റെയും പാലാ ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് നടത്തിയ വിവിധ മത്സരങ്ങളുടെയും സമ്മാനവിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട്  ചടങ്ങ് മികവുറ്റതായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments