Latest News
Loading...

പാര്‍ക്കിലെ ദുരവസ്ഥ പരിഹരിക്കും. ചെയര്‍മാന്‍




പാലാ നഗരസഭാ കുമാരനാശാന്‍ പാര്‍ക്കിലെ കുറ്റിക്കാടുകളും പുല്ലും വെട്ടി നീക്കി സന്ദര്‍ശകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് ചെയര്‍മാന്‍ വിശദീകരണം നല്കിയത്. പുല്ലുവെട്ടുന്ന ജോലികള്‍ ആരംഭിച്ച് കഴിഞ്ഞതായും ചെയര്‍മാന്‍ പറഞ്ഞു. പാര്‍ക്കിലെമ്പാടും പുല്ലുവളര്‍ന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യം മീനച്ചില്‍ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 





കുമാരനാശാന്‍ പാര്‍ക്കെന്നാണ് 12-ാം മൈലില്‍ പാര്‍ക്കിന് നല്കിയിരിക്കുന്ന പേര്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കുമാരനാശാന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. 



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments