Latest News
Loading...

മൂല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചാവിഷയം



വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു നാടിനെയാകെ ഒഴുക്കിക്കൊണ്ടുപോയ ഉരുള്‍പൊട്ടല്‍ വിതച്ച നാശം തെളിവായി മുന്നില്‍ നില്‍ക്കെ മുല്ലപ്പെരിയാര്‍ തകര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളാണ് ചര്‍ച്ചകളാവുന്നത്. പാര്‍ലമെന്റിലും വിഷയം ഉയര്‍ന്നുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. 




മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും  വിഷയം  സഭ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.




 വയനാട്ടില്‍ അടുത്തിടെ ഉണ്ടായ ഉരുള്‍പൊട്ടല്‍ 500 ഓളം പേരുടെ ജീവനാണ് കവര്‍ന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യെണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments