മേലുകാവ് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശം ആണെന്ന് സൂചിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. പരിസ്ഥിതി പഠനം നടത്തി തയ്യാറാക്കിയ ഉമ്മന്‍ ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മേലുകാവ് ഗ്രാമപഞ്ചായത്തിനെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്നും മേലുകാവ് ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകഷിയോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോസ് കാവുംപുറത്ത്, സിഎസ്‌ഐ കത്തീഡ്രല്‍ ചര്‍ച്ച് വികാരി റവ ജോസഫ് മാത്യൂസ്, സെന്റ് മര്‍ത്യാസ് എള്ളുംപുറം പള്ളി വികാരി രാജേഷ് പത്രോസ്, മേലുകാവ് സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ ജോര്‍ജ്ജ് കാരംവേലി, ഇടമറുക് സെന്റ് ആന്റണീസ് പള്ളി വികാരി ആന്റണി ഇരുവേലിക്കുന്നേല്‍,
പയസ് മൗണ്ട് പള്ളി വികാരി ഫാ ജോര്‍ജ്ജ് പാറേക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ് , പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന സോമന്‍, ബിന്‍സി ടോമി, അനുരാഗ് കെആര്‍, ടിജെ ബഞ്ചമിന്‍, ഷീബാമോള്‍ ജോസഫ്, ജോസുകുട്ടി ജോസഫ്, അഖില അരുണ്‍ദേവ്, തോമസ് സി വടക്കേല്‍, ടെന്‍സി ബിജു, പഞ്ചായത്ത് സെക്രട്ടറി അനു സജേതനന്‍, വില്ലേജ് ഓഫീസര്‍ ആനി ജോര്‍ജ്ജ്, താഷ്‌കന്റ് പൈക, വിവിധ രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments