പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മന്നം ചോറ്റി റോഡിലെ തകർന്ന ഭാഗം നാട്ടുകാർ ചേർന്ന് ഗതാഗതയോഗ്യമാക്കി. കാൽനടയാത്ര പോലും സാധ്യമല്ലാത്ത മന്നം ഭാഗത്തെ ഒരു കിലോമീറ്റർ ദൂരമാണ് 25 ഓളം നാട്ടുകാർ ചേർന്ന് നന്നാക്കിയത്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഈ ഭാഗത്തെ റോഡിലെ മിറ്റൽ ഒഴുകിപോയിരുന്നു. ഈ മിറ്റലുകൾ തിരികെ റോഡിൽ വിരിക്കുകയും വശങ്ങളിൽ ഓട നിർമിക്കുകയും ചെയ്തു.
മലയിഞ്ചിപ്പാറ മന്നം ചോറ്റി റോഡിന് എട്ട് കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ എട്ട് കിലോമീറ്റർ ദൂരം ടാറിങ് പൂർത്തിയായതാണ്. രണ്ടുവർഷം മുമ്പ് ബാക്കിയുള്ള ഒരു കിലോമീറ്റർ ദൂരവും ഗതാഗതയോഗ്യമാക്കി. ഈ മഴക്കാലത്തെ ശക്തമായ വെള്ളമൊഴുക്കിലൂടെ ഒരു കിലോമീറ്റർ ദൂരം കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധത്തിലായി. ടാറിങ് പൂർണമായും വിട്ടതിനാൽ മിറ്റലുകൾ ഇളകി വെള്ളത്തിനൊപ്പം ഒഴുകി ഒരു ഭാഗത്ത് വന്നടിഞ്ഞു. ഈ മിറ്റലുകളും മണലുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരിച്ച് റോഡിലേക്ക് വിരിക്കുകയാണ് നാട്ടുകാർ ചെയ്തത്. റോഡിന് ഓടയില്ലാത്തതിനാൽ റോഡിന്റെ നടുവിലൂടെയാണ് വെള്ളം ശക്തമായി ഒഴുകിയിരുന്നത്. ഇത് ഒഴിവാക്കാനായി ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ വശത്ത് ഓടയും വെട്ടി.
.റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഈരാറ്റുപേട്ട പൂഞ്ഞാർ വഴിയെത്തുന്ന സ്വകാര്യ ബസ് ഇപ്പോൾ കിളികുളംകാവ് ക്ഷേത്രം വരെയാണെത്തുന്നത്. ഇതോടെ മന്നത്തെ യാത്രക്കാർ നടക്കുക തന്നെ വേണം. ഓട്ടോറിക്ഷ വിളിച്ചാൽ അവർ ഓട്ടം വരുവാൻ മടിക്കുകയാണ്. 50 രൂപ ഓട്ടോചാർജ് ലഭിച്ചാൽ 100 രൂപയ്ക്ക് ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിക്കുന്ന് അവർ പറയുന്നു. ബിനോയി പാലോലിൽ, മോഹനൻ മങ്ങാട്ടുക്കുന്നേൽ, കുര്യൻ കീപ്പറ, സജി അള്ളുങ്കൽ, ജോൺസൺ പുത്തൻപുരയിൽ, റെജി ആക്കത്തക്കിടിയേൽ, സജി കട്ടപ്പന, റെജി അമ്പാനപള്ളിൽ, ഗോപി വളതൂക്കിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഡ് ഗതാഗതയോഗ്യമാക്കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments