കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്കൂൾ കരസ്ഥമാക്കി.
പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കുകയും, ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോമ്പിളിൽ നിന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ് വിദ്യാർത്ഥികളായ മിലേനാ മനോജ്, നേഘ ജോസഫ്,ജിയോൺ സിനു ജോസഫ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments