Latest News
Loading...

മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു.



 മീനച്ചിൽ നദീ സംരക്ഷണ സമിതി - ഭൂമിക -യുടെ ആഭിമുഖ്യത്തിൽ മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൻ്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചു. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അനധികൃത കടന്നുകയറ്റവും ചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതിനായി പുതുതലമുറ ഉണർന്നു പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. 


പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം മൂലം പ്രകൃതിയെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും  പാടില്ല എന്ന സന്ദേശവുമായി സീറോ വെയ്സ്റ്റ് മാനേജ്മെന്റ് -ജോയി ഓഫ് വെയ്സ്റ്റ് മാനേജ്മെൻ്റ് - പരിപാടിയും ഉദ്ഘാടനം ചെയ്തു. കൂടാതെ ഉപയോഗശ്യൂന്യമായ പേനകൾ നിക്ഷേപിക്കാൻ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്കൂളിൽ സ്ഥാപിച്ചു.




ഭൂമിക,മീനച്ചിൽ റിവർ  പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറിയായ എബി ഇമ്മാനുവേൽ പൂണ്ടി ക്കുളം  മുഖ്യാതിഥിയായിരുന്നു. ക്ലൈമൻ്റ് ആക്ഷൻ കൗൺസിൽ പ്രോജക്ട് ഓർഗനൈസർ  ജോസഫ് ഡൊമിനിക് , ഹെഡ്മിസ്ട്രസ് സി.റ്റീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments