ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതോടെ കൂടുതൽ ശ്രദ്ധേയമായ കുട്ടികളുടെ സംസ്ഥാന തല ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈററ്സ് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രാഥമിക ക്യാമ്പ് നടന്നു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ വി. കുട്ടികൾക്കും മാതാ പിതാക്കൾക്കുമായി ക്ലാസ്സ് നയിച്ചു. കുട്ടികൾക്കുള്ള പരിശീലനം സ്കൂൾ ഹെഡ് മാസ്റ്റർ ജോജി അബ്രാഹവും മാതാ പിതാക്കൾക്കുള്ള സെമിനാർ കോട്ടയം ജില്ല കോ ഓർഡിനേറ്റർ ജയശങ്കർ കെ.എന്നിവർ ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്,ആ നിമേഷൻ, റോബോട്ടിക് സ് എന്നീ വിഭാഗങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യയുടെ പുതു ലോകം തുറന്നു.
സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് റെന്നി സെബാസ്റ്റർ, സോണിയ ഇമ്മാനുവൽ, സോണിയ ജയിംസ്, സിബി ജോസഫ്, ജോമോൻ കുരുവിള റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments