പത്തുവര്‍ഷത്തോളം നിര്‍ജ്ജീവമായി കിടന്നിരുന്ന മൂന്നാനി ലോയേഴ്‌സ് കോംപ്ലക്‌സ് ഇനി സജീവമാകും. പല തവണ ലേലം വിളിച്ചെങ്കിലും ആരും മുറികള്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ ആവശ്യത്തിനായി നാല്‍പത്തി എട്ട് മുറികള്‍ സ്വകാര്യ ഏജന്‍സിക്ക് ലേലം ചെയ്യതു നല്‍കി. നഗരസഭ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് ഇതിന് മുന്‍കൈ എടുത്ത ചെയര്‍മാന്‍ ഷാജു തുരുത്തനെയും വികസന കാര്യസമിതി ചെയര്‍മാന്‍ സാവിയോ കാവുകാട്ടിനെയും കൗണ്‍സില്‍ യോഗത്തില്‍ അഭിനന്ദിച്ചു. ലോയേഴ്‌സ് കോംപ്ലക്‌സ് എന്ന പേരു മാറ്റി മൂന്നാനി മുനിസിപ്പല്‍ കോംപ്ലക്‌സ് എന്ന പേരു നല്‍കുന്നതിനും തീരുമാനിച്ചു. വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഷാജു തുരുത്തനും സാവിയോ കാവുകാട്ടും അറിയിച്ചു
കൊട്ടാരമറ്റത്തെ കെട്ടിടവും ലോയേഴേസ് ചേംബറും അടക്കം കെയുആര്‍ഡിസിയില്‍ നിന്നും വായ്പയെടുത്താണ് നഗരസഭ നിര്‍മിച്ചത്. അഭിഭാഷകര്‍ക്ക് കോടതിയുടെ സമീപത്ത് മുറികള്‍ എന്ന നിലയിലാണ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ 2 തവണ ലേലം വിളിച്ചെങ്കിലും ആരും ലേലത്തിനെടുത്തില്ല. മുതലും പലിശയുമടക്കം 7 കോടിയോളം രൂപ നിലവില്‍ തിരിച്ചടയ്ക്കാനുണ്ട്. തുടര്‍ന്നാണ് പുറത്തുള്ളവര്‍ക്ക് മുറികള്‍ നല്കാന്‍ നടപടിയായത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനാണ് അടിനലയും ഒന്നാംനിലയും പൂര്‍ണമായും നല്കിയത്. ഏറ്റവും മുകള്‍നില ജലനിധിയ്ക്കായും കൈമാറിയിട്ടുണ്ട്. ലേലത്തിന് നല്കിയ മുറികളില്‍ നിന്നും ലഭിക്കുന്ന വാടക വായ്പാ തിരിച്ചടവിനായി ഉപയോഗിക്കും. വനിതാ ഹോസ്റ്റലും ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. വനിതാ വികസന കോര്‍പറേഷന് കെട്ടിടം കൈമാറാനാണ് തീരുമാനം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments