Latest News
Loading...

21 സെന്റ് സ്ഥലം സംഭാവന നൽകി സാന്ദ്രയും കുടുംബവും



വയനാട്ടിൽ ഉരുൾ പൊട്ടലിൽ ഭവനരഹിതരായ മനുഷ്യർക്ക് കരുതലായി DYFI സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 25 വീടിന്റെ ഭവന നിർമാണ ക്യാമ്പയിനിൽ നിരവധിയായ പരുപാടികളാണ് DYFI ഏറ്റെടുക്കുന്നത്. അതിനിടയിൽ സ്വന്തമായി ഉള്ള 21 സെന്റ് സ്ഥലം DYFI യുടെ ഭവന നിർമാണ പ്രവർത്തനത്തിന്  നൽകിയിരിക്കുകയാണ് പാലാ മുൻസിപ്പാലിറ്റിയിലെ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും സാന്ദ്രയുടെ കുടുംബവും.



സാന്ദ്രയുടെയും അമ്മയായ ബീനാ , അനിയത്തി സാനിയ എന്നിവരുടെ പേരിലുള്ള 21 സെന്റ് സ്ഥലമാണ് ഈ കുടുംബം DYFI കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ജയ്ക്ക് സി തോമസിനും DYFI ജില്ലാ ഭാരവാഹികളായ ബി സുരേഷ് കുമാർ , അഡ്വ ബി മഹേഷ്‌ ചന്ദ്രൻ DYFI ബ്ലോക് സെക്രട്ടറി അഡ്വ വിഷ്ണു NR , ബ്ലോക്ക്‌ പ്രസിഡന്റ്‌ അജിത് KS എന്നിവർക്ക് കൈമാറിയത് . DYFI ബ്ലോക് ഭാരവാഹികൾ രഞ്ജിത് സന്തോഷ്‌ അതിരാ സാബു , വാർഡ് കൗൺസിലർ ജോസിൻ ബിനോ,. മേഖലാ സെക്രട്ടറി അലെൻ ജോർജ് , കാർത്തിക് സാബു എന്നിവർ പങ്കെടുത്തു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments