പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ എട്ടു നോമ്പ് തിരുനാളിനും 413 മത് കല്ലിട്ട തിരുനാളിനും കൊടിയേറി ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെയാണ് തിരുനാൾ. വികാരി.റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പാസ്റ്ററൽ അസി.റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ.സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലക്കൽ, ടോം ഞാവള്ളി തെക്കേൽ, പ്രൊഫ.തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, തിരുനാൾ കമ്മിറ്റി കൺവീനർമാരായ രാജേഷ് പറയിൽ, തങ്കച്ചൻ കാപ്പിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30,7, 9.30 വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളിൽ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ജപമാല പ്രദിക്ഷണവും ഉണ്ടായിരിക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments