കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA-യുടെ ആഭിമുഖ്യത്തിൽ 'സ്വദേശ് മെഗാക്വിസ്-2024' സെൻ്റ്. മേരീസ് LP അരുവിത്തുറ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഉപജില്ലാ പ്രസിഡണ്ട് പ്രിൻസ് അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോട്ടയം
റവന്യൂ ജില്ലാ പ്രസിഡൻറ് രാജേഷ് R മുഖ്യപ്രഭാഷണം നിർവഹിച്ചു.
സെൻ്റ്. മേരീസ് LP സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. ബിജു മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി. ഷാജിന KA, ജോയിന്റ് സെക്രട്ടറി ശ്രീ. മധു MK, ട്രഷറർ ശ്രീ. ദീപു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ്, ഉപജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, ശ്രീമതി. റഷീദ തുടങ്ങിയവർ പ്രസംഗിച്ചു. LP, UP, HS വിഭാഗങ്ങളിൽ നിന്നായി വിവിധ സ്കൂളുകളിൽ നിന്നും വിജയികളായ 60 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments