മനുഷ്യനെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നിർത്തുന്ന പദ്ധതികളെ കുറിച്ചാണ് ഭരണാധികാരികൾ ചിന്തിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗീസ് പറഞ്ഞു. കിസാൻ സഭ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാരനെ കൃഷിക്കാരനായും കർഷക തൊഴിലാളിയെ കർഷക തൊഴിലാളിയായി കാണാനും ആരും തയ്യാറല്ലെന്നും മാത്യു വർഗീസ് അഭിപ്രായപെട്ടു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ അതീവ ഗൗരവമുള്ളതാണ്. കർഷകരുടെ യോജിച്ച പോരാട്ടത്തിലൂടെ മാത്രമെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളു. കാലഘട്ടത്തിനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. കാർബൺ ഫണ്ട് കർഷകർക്ക് കൂടി നല്കണമെന്നാണ് അഖിലേന്ത്യ കിസാൻ സഭയുടെ ആവശ്യമെന്നും മാത്യു വർഗ്ഗീസ് പറഞ്ഞു .
മുതിർന്ന പ്രവർത്തകൻ കെ. പി ഭവനപ്പൻ പതാക ഉയർത്തി. തുടർന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമായത്ത് ഹാളിലെ വി. ജി മണികണ്ഠൻ നായർ നഗറിൽ നടന്ന സമ്മേളനത്തിൽ Al KS മണ്ഡലം പ്രസിഡണ്ട് അഡ്വ. പി.എസ് സുനിൽ അധ്യക്ഷത വഹിച്ചു. AIKS ജില്ലാ പ്രസിഡണ്ട് Adv . വി.ടി തോമസ്, CPI സംസ്ഥാന കൗൺസിലംഗം Adv. വി.കെ സന്തോഷ് കുമാർ, CPI ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബാബു കെ ജോർജ്, CPI ജില്ലാ കമ്മിറ്റി അംഗം MG ശേഖരൻ, CPI മണ്ഡലം സെക്രട്ടറി EK മുജിബ്, കെ. എസ് രാജു, കെ.വി എബ്രഹാം, AITUC മണ്ഡലം പ്രസി. പി.എസ് ബാബു., മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഓമന രമേശ് ,AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് , ഗ്രാമ പഞ്ചായത്തംഗം മിനിമോൾ ബിജു, സ്വാഗത സംഘം സെക്രട്ടറി C.S സജി, തുടങ്ങിയവർ സംസാരിച്ചു. യോഗത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകളും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments