വയനാട് പ്രകൃതിദുരന്തത്തിൽ കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി അതീവ ദുഃഖം രേഖപ്പെടുത്തി. ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും ,കേരള മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ പ്രേംജിത്ത് കെജി ഉദ്ഘാടനം ചെയ്തു .
സംസ്ഥാന സെക്രട്ടറി സാജൻ ആലക്കുളം ,സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ജോസുകുട്ടി പാഴുകുന്നേൽ ,സനോജ് സോമൻ ,KTUC (B) സംസ്ഥാന പ്രസിഡൻറ് മനോജ് കുമാർ മാഞ്ചേരി ,യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡൻറ് രാജു ശൂരനാടൻ,പാലാ നിയോ. പ്രസിഡൻറ് വേണു വേങ്ങയ്ക്കൽ ,ഏറ്റുമാനിയോ. പ്രസിഡൻറ് ശരൺ മാഠേത്തട്ട് .പൂഞ്ഞാർ നിയോ പ്രസിഡൻറ് നിസാം പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments