Latest News
Loading...

കെയർ ആൻ്റ് ക്യൂയർ പ്രെജക്ട് ഉദ്ഘാടനം ചെയ്തു




 വൈദ്യശാസ്ത്രം ചികിത്സയില്ലെന്ന കാരണത്താൽ ആസ്പത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രോഗികൾക്ക് ഇനി കരുണ അഭയകേന്ദ്രത്തിൽ അഭയമുണ്ട്. വീടുകളിൽ മതിയായ പരിചരണത്തിന് സാഹചര്യ മില്ലാത്തവരും ശുശ്രൂഷ രംഗത്തെ അജ്ഞതയും മൂലം ജീവിതത്തിൻ്റെ അവസാന നാളുകൾ ദുരിതപൂർണ്ണമായ ഒരു കൂട്ടം മനുഷ്യർക്കായി അവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിചരിച്ചും ശുശ്രൂഷിച്ചും സമാധാനപൂർവ്വം ഈ ലോകത്തു നിന്ന് യാത്രയാക്കുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പുതിയ ബ്ലോക്കിൽ ആരംഭിക്കുന്ന പ്രെജക്ടാണ് "കെയർ ആൻ്റ് ക്യുയർ "




പ്രൊജക്ടിൻ്റെ സമ്മർപ്പണം കരുണ അഭയകേന്ദ്രത്തിൽ വച്ച് നടന്നു. മുഹമ്മദ് റഷീദ് കെ.എ മറ്റക്കൊമ്പനാൽ ( യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ പാട്രൺ ) പദ്ധതി സമർപ്പണവും മജിഷ്യൻ ഗോപിനാഥ് മുതുകാട് പദ്ധതി ഉൽഘാടനവും ഡോ: എം .എ മുഹമദ് മുഖ്യ പ്രഭാഷണവും നടത്തി



ആശംസകൾ അർപ്പിച്ചു കൊണ്ട് മുഹമ്മദ് നദീർ മൗലവി , ഹാഷിർ നദ്‌വി, ചീഫ് ഇമാം മസ്ജിദുൽ അമാൻ ,മുഹമ്മദ് അഫ്സാർ മുഹയുദ്ധീൻ ജും അ മസ്ജിദ് പ്രസിഡണ്ട് , വി.പി. ശരീഫ് , സെക്രട്ടറി കരുണ തുടങ്ങിയവർ സംസാരിച്ചു. എൻ.എ മുഹമ്മദ് ഹാറൂൺ കരുണ ചെയർമാൻ പദ്ധതി വിശദീകരണവും .മുഹമ്മദ് സാദിഖ് കെ.കെ. കരുണ വൈസ് ചെയർമാൻ സ്വാഗതവും പറഞ്ഞു.
.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments