ആഗസ്റ്റ് 15 ന് കൂടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ, കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ. ഏകദിന, നിരാഹാര പ്രാർത്ഥനാ യജ്ഞം നടത്തുമെന്ന് കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. Byte.കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ രാവിലെ 9.00 മണിക്ക് സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം ആരംഭിക്കും.
ഉപവാസ സമര സമാരംഭ സന്ദേശം അഭയാനന്ദ തീർത്ഥപാദസ്വാമികൾ നിർവ്വഹിക്കും. കുടക്കച്ചിറ സെൻ്റ് ജോസഫ്‌സ് പള്ളി വികാരി,ബഹു ഫാ. തോമസ് മഠത്തിൽ പറമ്പിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഉചവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളിയാവുന്നു. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 500 ൽപ്പരം സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു് പ്രമേയം അവതരിപ്പിച്ചു മൗനം ആചരിക്കും.
ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളും നിയമസഭ, പാർലമെന്റംഗങ്ങളും ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്‌കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിൽ പങ്കാളികളാവും. കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങളായ റവറന്റ് ഫാദർ തോമസ് മഠത്തിൽ പറമ്പിൽ, ഡോക്ടർ ജോർജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോസ്, പ്രദേശവാസി നിത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments