കാഞ്ഞിരമറ്റം:കൈകളിൽ ത്രിവർണ്ണ പതാകയും, ചുണ്ടിൽ വന്ദേമാതരവുമായി, ലിറ്റിൽ ഫ്ലവർ ഹൈസ്‌കൂൾ സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ ആവേശത്തോടെ പങ്കെടുത്ത് വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ നിന്ന് ഹെഡ്മാസ്റ്റർ ശ്രീ റെജി സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി ഫ്ലാഗ്ഓഫ് ചെയ്ത റാലി കാഞ്ഞിരമറ്റം ഗ്രാമത്തിന് ഒരു പുത്തൻ അനുഭവമായി.
സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ അണിനിരന്ന വിദ്യാർഥികളും, സ്കൗട്ട് ഗൈഡ് അംഗങ്ങളും, സ്കൂൾ ജേഴ്സി അണിഞ്ഞ കായികതാരങ്ങളും റാലിക്ക് മാറ്റുകൂട്ടി . അധ്യാപക പ്രതിനിധികളായ ശ്രീ ജോഷി ലൂക്കോസ്, ശ്രീ ബിജു സെബാസ്റ്റ്യൻ, സിസ്റ്റർ സോണിയ കെ അലക്സ്, സിസ്റ്റർ റെൻസി കുര്യൻ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments