Latest News
Loading...

മൈക്കിളിൻ്റെ കാരുണ്യത്തിൽ രത്നമ്മയ്ക്ക് ഭവനമൊരുങ്ങി




 നിർധന കുടുംബാംഗമായ
രത്നമ്മയ്ക്ക് പാലായിലെ വ്യാപാരി മൈക്കിൾ കാവുകാട്ടിൻ്റെ കാരുണ്യത്തിൽ ഭവനമൊരുങ്ങി. പൂവരണി മൂലേത്തുണ്ടി വെള്ളാപ്പാട്ടേൽ രത്നമ്മയും രോഗിയായ ഭർത്താവ് രാധാകൃഷ്ണനും വേണ്ടിയാണ് എല്ലാ സൗകര്യങ്ങളുമുള്ള ഭവനം നിർമ്മിച്ച് നൽകിയത്. വീടിൻ്റെ താക്കോൽ ദാനം
മൈക്കിളിൻ്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ മാണി സി.കാപ്പൻ എംഎൽഎ നിർവ്വഹിച്ചു.




മൈക്കിളിൻ്റെയും കാടുംബത്തിൻ്റെയും നന്മ മറ്റുള്ളവർക്കും മാതൃകയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് അധ്യക്ഷനായി. സന്തോഷ് കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, ടി.എൻ.രാജൻ ജന്മഭൂമി എം.പി.കൃഷ്ണൻ നായർ,ഷാജി അഞ്ചു കണ്ടം, പ്രശാന്ത് വള്ളിച്ചിറ, റോയി വല്ലനാട്ട്, ബേബി വെള്ളിയേപ്പള്ളി എന്നിവർ സംബന്ധിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments