ചിങ്ങം 1 പുതുവത്സരത്തിൽ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെയും കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി, കിടങ്ങൂർ ആന പ്രേമിസംഘത്തി ന്റെയും നേതൃത്വത്തിൽ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗണപതി ഹോമവും ഗജപൂജയും ആന ഊട്ടും നടന്നു. ഗണപതി ഹോമം ഗജപൂജ ബ്രഹ്മശ്രീ.വിനു നമ്പൂതിരി വടവാമന ഇല്ലം, കിരൻ നമ്പൂതിരി ഓണിയപുലത്തില്ലം എന്നിവരുടെ കാർമികത്വത്തിൽ നടന്നു.. ആന ഊട്ട് ഉത്ഘാടനം കടുത്തുരുത്തി എം എൽ എ മോൻസ്ജോസഫ് നിർവഹിച്ചു.
പ്രശസ്ത സിനിമ താരം ബാബു നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു . കിടങ്ങൂർ ദേവസ്വം മാനേജർ Np ശ്യാം നമ്പൂതിരി,സെക്രട്ടറി ശ്രീജിത് നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ നാരായണൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു.
എലെഫന്റ് ഓണഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന ഖജാൻജി രവീന്ദ്ര നാഥൻ നായർ ഉഷശ്രീ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ ഹരിപ്രസാദ് ഉണ്ണിപ്പിള്ളിൽ, സംഘടനാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ട്രെഷറർ ഉണ്ണി കിടങ്ങൂർ,
കമ്മറ്റി അംഗങ്ങളായ ഹരിശങ്കർ, അഭിജിത്, സച്ചു, അഭിഷേക്, ഹരിഗോവിന്ദ്,അക് ഷേയ്, ശ്രീകേഷ് കരൺ എന്നിവർ നേതൃത്വo നൽകി. ഗജരാജാക്കന്മാരായ പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ടു ശേഖരൻ, വേണട്ടുമറ്റം ഗോപാലൻകുട്ടി തുടങ്ങി ഗജരാജക്കന്മാർ ഗജപൂജയിലും അനയൂട്ടിലും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments