മാലിന്യമുക്തം നവകേരളം 2.0 രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി എലിക്കുളത്തെ ശുചിത്വസുന്ദരമാക്കാന്‍ ശില്പശാല നടത്തി .ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യമോള്‍ അധ്യക്ഷയായിരുന്നു.എലിക്കുളം കൃഷി ഓഫീസര്‍ പ്രവീണ്‍ കെ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഖില്‍ അപ്പുക്കുട്ടന്‍ സ്വാഗതവും,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനി കെ ജി നന്ദിയും പറഞ്ഞു.ഐ ആര്‍ ടി സി കോ ഓര്‍ഡിനേറ്റര്‍ ശശി വിഷയാവതരണം നടത്തി.എല്‍ എസ് ജി ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ കവിത,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ചിന്തു കുട്ടപ്പന്‍ തുടങ്ങിയര്‍ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി എം മുഫ്‌സിന്‍, ആര്‍ ജി എസ് എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശിഷ് എം എസ്,ശുചിത്വമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര,പഞ്ചായത്ത് വി ഇ ഒ സന്തോഷ്‌കുമാര്‍,സോനു,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷഹ്നാ വി എസ് തുടങ്ങിയവര്‍ സംസാരിച്ചു.വിജയന്‍ സാര്‍ അവതരിപ്പിച്ച ശുചിത്വ കവിത ശ്രദ്ധേയമായി.പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ടവരാണ് ശില്പശാലയില്‍ പങ്കെടുത്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments