Latest News
Loading...

സഹകരണ ബാങ്കിൽ ഇനി 'ചിട്ടി'യില്ല !



 ചിട്ടിനടത്തിപ്പിൽ കർശന വ്യവസ്ഥ കളുമായി സഹകരണവകുപ്പ്. ഇനി ചിട്ടി എന്ന പേരിൽ ഇടപാട് പാടില്ല. പ്രതിമാസ സമ്പാദ്യപദ്ധതിയെന്ന പേരിലാണ് ചിട്ടികൾ തുടങ്ങേണ്ടത്. പല സഹകരണ സംഘങ്ങളുടെയും തകർച്ചയ്ക്കു പിന്നിൽ പ്രതിമാസ ചിട്ടികളുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. വാർഷിക ഓഡിറ്റിങ് നടത്തണം എന്നതുൾപ്പെടെ 21 പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സഹക രണ റജിസ്ട്രാറുടെ സർക്കുലർ.

പ്രതിമാസ സമ്പാദ്യ പദ്ധതിയിൽ (ചി ട്ടി) ചേരുന്നവർ സംഘത്തിൽ അംഗത്വമെ ടുക്കണം. ആദ്യ തവണത്തെ തുക പദ്ധതി തുടങ്ങുന്നതിനു മുൻപു നൽകണം. പദ്ധതിയുടെ കാലാവധി 20 - 100 മാസമാ യി നിജപ്പെടുത്തണം. ആകെ തവണകളുടെ 10% തുകയ്ക്കു തുല്യമായ എണ്ണമോ അല്ലെങ്കിൽ അ ഞ്ചെണ്ണമോ, ഇതിലേതാണോ കുറവ് അത്രയുമേ ഒരു ചിട്ടിയിൽ ഒരാൾക്കു ചേരാനാകൂ. നറുക്കെടുക്കുന്നതിലെ തിരിമറി തടയു ന്നതിനും വ്യവസ്‌ഥ കൊണ്ടുവന്നു. കുടിശികയില്ലാത്തവർക്കു മാത്രമേ നറുക്കിൽ പങ്കെടുക്കാനാകൂ. ചിട്ടി ത്തുക കൈപ്പറ്റിയ നിക്ഷേപകർ കുടി ശിക വരുത്തിയാൽ സാധാരണ വായ്‌പ യുടെ പലിശ ഈടാക്കണം.

 



ചിട്ടിപ്പണം പിരിഞ്ഞുവരുന്നതിന് മുൻപു തന്നെ ഇഷ്ടക്കാർക്ക് ചിട്ടിത്തുക സംഘ ത്തിന്റെ അക്കൗണ്ടിൽനിന്നു നൽകുന്ന രീതിയുണ്ടായിരുന്നു. ഇതോടെ സംഘ ത്തിന്റെ ധനശേഖരണത്തിൽ കുറവു ണ്ടായി. അഞ്ചു വർഷമാണ് ചിട്ടിയുടെ സമയ പരിധിയെങ്കിൽ ഇതിനുശേഷമാണ് ലാഭ നഷ്‌ടം നോക്കുകയും ഓഡിറ്റ് നടത്തുക യും ചെയ്തിരുന്നത്. ഇതോടെ പല സം ഘങ്ങളും തകരുന്ന സ്‌ഥിതിയായി. ചിട്ടി വാർഷിക ഓഡിറ്റിൽ പെടുത്താ ത്തതിനാൽ ഈ കണക്കിലെ ക്രമക്കേടു കളൊന്നും കണ്ടെത്താനായില്ല. ചിട്ടിക ളിൽ ചേരാത്തവരെ ഇടയ്ക്ക് ചിട്ടിയിൽ ചേർത്തെന്നു വരുത്തി പണം നൽകുന്ന തും ചില സംഘങ്ങളിൽ കണ്ടെത്തിയിരു ന്നു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments