വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കും വേണ്ടി ചെറുപുഷ്പമിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ ദിനം ആചരിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വയനാട്ടിലെ ദുരന്തത്തിൽ വേദന അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മിഷൻലീഗംഗങ്ങൾ ദീപം തെളിച്ചു.
.'സേവ് വയനാട്' എന്ന പേരിൽ മിഷൻലീഗംഗങ്ങൾ സംഭാവന ശേഖരണം നടത്തി. ജോജോ പടിഞ്ഞാറയിൽ , ജോസ് തയ്യിൽ , സണ്ണി വാഴയിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, അജിമോൾ പള്ളിക്കുന്നേൽ , ജിയാ കുറ്റക്കാവിൽ , സാന്ദ്ര കൊല്ലപ്പള്ളിൽ, ആൽബിൻ കറിക്കല്ലിൽ ,അമൽ കിഴക്കേനാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments