Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി




പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം  കുഴിമുള്ളിൽ നിർവഹിച്ചു. 



ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.



ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഓഗസ്റ്റ് മാസ പാഠഭാഗം വിദ്യാർത്ഥികൾക്ക് നൽകി പ്രകാശനം ചെയ്തു. മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി ശ്രീ. എബി പൂണ്ടിക്കുളം, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജോസഫ് ഡൊമിനിക്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments