Latest News
Loading...

ചാർളി ഐസക്ക് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്



മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചാർളി ഐസക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് മൽസരിച്ച് വിജയിച്ച ചാർളി ഇടക്കാലത്ത് മാണി ഗ്രൂപ്പിലേക്ക് ചേക്കറിയിരുന്നു. മാണി ഗ്രൂപ്പിൽ നിന്നും രാജി വച്ച് യു.ഡി എഫിൻ്റെ ഭാഗമായ തോടെയാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ മാണി ഗ്രൂപ്പിന് യുവജന വിഭാഗം നേതാവിനെയും നഷ്ടമായി. 



2020 തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൊപ്പം ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ചെണ്ട ചിഹ്നത്തിൽ വിജയിച്ച ചാർളി ഇടക്കാലത്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ അംഗത്വമെടുക്കുകയും യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായി തിരഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 27 ന് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സംഘടനാ ചുമതലകളിൽ നിന്നും രാജിവച്ചതായി കേരള കോൺഗ്രസ് M സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജിന് കത്ത് നൽകിയിരുന്നു. തുടർന്ന് വീണ്ടും UDF ൻ്റെ ഭാഗമാവുകയായിരുന്നു.



കോൺഗ്രസ് അംഗമായിരുന്ന പി.എൽ ജോസഫ് രാജിവച്ചതിനെ തുടർന്നാണിപ്പോൾ തിരഞ്ഞെടുപ്പ് നടന്നത്. പതിനൊന്നാം വാർഡ് ചകിണിയാംതടത്തിൻ്റെ മെംബറാണ് ചാർളി . 13 അംഗ പഞ്ചായത്തിൽ UDF ന് 8 ഉം LDF ന് 5 ഉം വീതം അംഗങ്ങളാണിപ്പോഴുള്ളത്. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ചാർളി സത്യപ്രതിഞ്ജ ചെയ്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments