പൂഞ്ഞാർ:അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയെർഴ്സ് (ഐ.ഇ.ഇ.ഇ.) യുടെ കമ്പ്യൂട്ടർ സൊസൈറ്റി കേരള ചാപ്റ്റർ സംഘടിപ്പിച്ച 'ബിൽഡത്തോൺ' സംസ്ഥാന തല ഹാക്കത്തോൺ, പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്നു.
INFORMATYKA 4.0 എന്ന പരിപാടിയുടെ ഭാഗമായുള്ള ഈ 8 മണിക്കൂർ നീണ്ടുനിന്ന സോഫ്റ്റ്വെയർ രൂപകല്പനയും നിർമ്മാണവും ഉൾപ്പെടുന്ന മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി കോഡിംഗ് പ്രേമികൾ പങ്കെടുത്തു. സ്ത്രീശാക്തീകരണം അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകൾ ആയിരുന്നു അവതരിപ്പിയ്ക്കപ്പെട്ടത്. ഈ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കോട്ടയം സെയ്ന്റ് ഗിറ്റ്സ് എഞ്ചിനീയറിഗ് കോളേജിനും, മൂന്നാം സ്ഥാനം പാല സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജിനും ലഭിച്ചു.
അന്താരാഷ്ട്ര എഞ്ചിനീയറിഗ് സംഘടനയായ ഐ.ഇ.ഇ.ഇ., വിമൻ ഇൻ എഞ്ചിനീയറിഗ് എന്ന ഉപഘടകത്തിൻ്റെ പ്രവർത്തനങ്ങൽക്ക് ആഗോളതലത്തിൽ തന്നെ നൽകിവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രൊഹൽസാഹനാർത്ഥമാണു ഈ മൽസരങ്ങൾ സോഘടിപ്പിയ്ക്കപ്പെട്ടതു. പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിലെ 6 ബി.ടെക്. വിദ്യാർത്ഥിനികൾ ഐ.ഇ.ഇ.ഇ.യുടെ 50000 (അൻപതിനായിരം) രൂപ വീതമുള്ള അന്താരാഷ്ട്ര സ്കോളർഷിപ്പിനും അർഹത നേടുകയുണ്ടായി.
കമ്പ്യൂട്ടർ വകുപ്പ് മേധാവി ഡോ.ആനി ജൂലി ജോസഫ്, ഐ.ഇ.ഇ.ഇ. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ചെയർമാൻ ഡോണൽ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments