കാരുണ്യ പ്രവർത്തനങ്ങളുടെ മുഖമായി ഇന്ന് എസ് എൻ ഡി പി യോഗം മാറിയിട്ടുണ്ടെങ്കിൽ ഇതിനെല്ലാം കാരണവും പ്രചോദനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് എന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് നേതൃത്വത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മേഖലകളിൽ പ്രവർത്തനനിരതനായതു കൊണ്ട് ഇതിനോടകം തന്നെ ലോകത്താകമാനം എസ് എൻ ഡി പി യോഗം നടത്തിവരുന്ന പല സന്നദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമാകുവാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. യോഗം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യമായ അടുക്കും ചിട്ടയും ഇന്ന് കൈവന്നിരിക്കുന്നു. ഈ സമൂഹത്തിൽ ജാതിയും മതവും ഇല്ലാത്ത ഒന്ന് ഉണ്ട് എങ്കിൽ അത് രക്തം മാത്രമാണ്. രക്തദാനം എന്നത് ഏറ്റവും പുണ്യമായ പ്രവർത്തിയാണ് എന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ യൂണിയൻ ചെയർമാൻ ശ്രീ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനായി. കൺവീനർ ശ്രീ.എം.ആർ.ഉല്ലാസ് മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ.ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ശ്രീ സജീവ് വയലാ, ശ്രീ.സി.റ്റി.രാജൻ, ശ്രീ.അനീഷ് പുല്ലുവേലിൽ, ശ്രീ.കെ.ജി.സാബു, ശ്രീ.സുധീഷ് ചെമ്പൻകുളം, ശ്രീ.രതീഷ് തീക്കോയി, ശ്രീ.സന്തോഷ് പിഴക്, ശ്രീമതി.രാജി ജിജിരാജ്, ശ്രീമതി. സംഗീതാ അരുൺ, ശ്രീ.ബിഡ്സൺ മല്ലികശ്ശേരി എന്നിവർ പ്രസംഗിച്ചു.
യൂത്ത്മൂവ്മെൻ്റ് യൂണിയൻ ചെയർമാൻ ശ്രീ. അരുൺ കുളംപള്ളിൽ സ്വാഗതവും യൂത്ത് മൂവ്മെൻ കൺവീനർ ഗോപകുമാർ പിറയാർ നന്ദിയും പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments