Latest News
Loading...

കലാസൂര്യ പൂഞ്ഞാർ കൂട്ടായ്മയുടെ ഉദ്ഘാടനം



കലാസൂര്യ പൂഞ്ഞാർ കൂട്ടായ്മയുടെ ഉദ്ഘാടനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച താഴ്ന്നു പറക്കാത്ത പക്ഷി എന്ന കവിത സമാഹാരം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. 




വിശിഷ്ടവ്യക്തികൾക്ക് പൂഞ്ഞാറിന്റെ ആദരവ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ നൽകി. രമേഷ് വെട്ടിമറ്റം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, ജയകുമാർ ചെങ്ങമനാട്, ലൈബ്രറി ട്രസ്റ്റ് ജനറൽ സെക്രട്ടറി അശോക് വർമ്മ രാജ, വി.കെ. ഗംഗാധരൻ, കെ.ആർ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. 



കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിലെ പ്രശസ്തരായ കലാസാഹിത്യകാരന്മാരെ കൊണ്ടുവന്ന് അവരെ കേൾക്കുവാനും മനസ്സിലാക്കുവാനും പൊതുസമൂഹത്തിന് അവസരം ഒരുക്കുവാനുമാണ് കലാസൂര്യ എന്ന സംഘടന അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേത്യത്വത്തിൽ രൂപീകരിച്ചത്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments