ഈരാറ്റുപേട്ട വാഗമൺ റോഡിൽ ബസും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന എംജി യൂണിവേഴ്സിറ്റിയുടെ ബസിലാണ് ജീപ്പ് ഇടിച്ചത്. രാവിലെ പത്തരയോടെ യായിരുന്നു അപകടം. തീക്കോയി വാഗമൺ റോഡിൽ വെള്ളികുളം എട്ടാം മൈലിന് സമീപമായിരുന്നു അപകടം.
യൂണിവേഴ്‌സിറ്റിൽ എൻവയൺമെൻ്റൽ സയൻസ് വിഭാഗം വിദ്യാർ ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. പഠന ഗവേഷണാർത്ഥം വാഗമണ്ണിലേയ്ക്കും പോകും വഴിയാണ് അപകടം. എതിരെ വന്ന ജീപ്പ് ബസിന് മുന്നിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ ബസിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ജീപ്പിന്റെ മുൻവശം അപകടത്തിൽ തകർന്നു. ഇല്ലിക്കൽ കല്ലിലേയ്ക്ക് പോകാനായി കട്ടപ്പനയിൽ നിന്നും എത്തിയ കോളേജ് ബികോം വിദ്യാർത്ഥികളും ഒരു അധ്യാപകനുമായിരു ന്നു ജീപ്പിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ത ലയിടിച്ച് ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് 3 സ്റ്റിച്ചുണ്ട്. ഒരാളുടെ പല്ല് നഷ്ടമായപ്പോൾ ഒരാളുടെ മുക്കിനും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments