Latest News
Loading...

ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിക്കു പുതിയ ഭാരവാഹികൾ



ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ- കേരള ഓക്സിലിയറിയുടെ 68-ാമത് വാർഷിക സമ്മേളനവും സ്തോത്രശുശ്രൂഷയും കോഴിക്കോട് സി.എസ്. ഐ. കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. ഓക്സിലിയറി ഭാരവാഹികളായി, പ്രസിഡന്റ്: മോസ്റ്റ് റവ. ഡോ.  തിയഡോഷ്യസ്സ്‌ മാർത്തോമ്മാ മെത്രാപ്പോലീത്ത, മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ  വൈസ് പ്രസിഡന്റ്: ബിഷപ്പ് റവ. വി. എസ്. ഫ്രാൻസിസ്, സി.എസ്. ഐ. ഈസ്റ്റ് കേരള മഹായിടവക അദ്ധ്യക്ഷൻ , ട്രഷറാർ: ഡോ. സാബു റ്റി. തോമസ്‌, കൊല്ലാട് കോട്ടയം  എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 




റവ. ജേക്കബ് ആൻ്റണി കൂടത്തിങ്കൽ ഓക്സിലിയറി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേരളത്തിൽ ഉടനീളം ഉള്ള ഓക്സിലറിയുടെ 151 ബ്രാഞ്ചുകളിൽ നിന്നുള്ള ബ്രാഞ്ച് ഭാരവാഹികളും പ്രതിനിധികളും, വിവിധ സഭകളിൽനിന്നും സഭാ മേലധ്യക്ഷന്മാരും, നേതാക്കളും അംഗങ്ങളും ഉൾപ്പെടെ 550-ലധികം ആളുകൾ  വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments