Latest News
Loading...

വയറിൽ പന്ത് അടിച്ചു കയറി. യുവാവ് മരിച്ചു



 പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്.  




ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരിക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments