Latest News
Loading...

ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.



ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു സംഭവം. 





ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഉള്ള സ്വകാര്യ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്ത അമ്പാടി സന്തോഷ് മുകളിൽനിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം . 




ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. പാലായിൽ നിന്നും പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മോർച്ചറിയിലേക്ക് മാറ്റി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments