Latest News
Loading...

കുട്ടികളുടെ സമ്പാദ്യ പദ്ധതിക്ക് തുടക്കം




 കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിലെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നടപ്പിൽ വരുത്തുന്ന സ്റ്റുഡൻസ് സേവിങ്സ് സ്കീമിന്റെ (SSS) ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ആൻസി ജോസഫ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂൾ വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ഷാൻ ജോഷിയ്ക്ക് അക്കൗണ്ട് ബുക്ക്‌ നൽകി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, പി റ്റി എ പ്രസിഡന്റ്‌ ശ്രീ. ബിജു സി കടപ്രയിൽ 
എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .








കുട്ടികളുടെ കൊച്ചു സമ്പാദ്യങ്ങൾ നിക്ഷേപിക്കുന്നതിനായി ഈ വർഷം മുതലാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. ഈ സമ്പാദ്യ പദ്ധതിയിലൂടെ കുട്ടികളിൽ നിന്നും ശേഖരിക്കുന്ന തുക സർക്കാർ ട്രഷറിയിൽ പുതുതായി ചേർന്ന അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. പെരിങ്ങുളം ഗ്രാമപ്രദേശത്തും പരിസരത്തും താമസിക്കുന്ന സാധാരണക്കാരായ കർഷകരും, കർഷക തൊഴിലാളികളും അടക്കമുള്ള രക്ഷാകർത്താക്കൾക്ക് ഈ പദ്ധതിയിലൂടെ നാളേയ്ക്ക് ഒരു കൈത്താങ്ങ് ആകുകയാണ് കുട്ടികൾ .




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments