Latest News
Loading...

ഹിരോഷിമ- നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു




 KSM BOYS HIGH SCHOOL കാരക്കാടിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 9.30 ന് സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് സോഷ്യൽ സയൻസ് ക്ലബ്‌ നേതൃത്വം നൽകി.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക സുഹുനാ പി.നവാസ് സമാധാന സന്ദേശം നൽകി. 




എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി അദിനാൻ എസ്. എ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷൻ നടത്തി.തുടർന്ന്, സ്കൂൾ ഹെഡ്മിസ്ട്രെസ് സുമിന പി. എ അണുബോംബ് ആക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി മെഴുകുതിരി തെളിയിച്ചു നൽകുകയും എല്ലാ വിദ്യാർത്ഥികളും മെഴുകുതിരി തെളിയിച്ചു ലോകസമാധാനത്തിനായി മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു .




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments