Latest News
Loading...

ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി 68 - മത് വാർഷിക സമ്മേളനവും, വയനാടിനു വേണ്ടി പ്രത്യേക പ്രാർത്ഥനയും വിഭവ സമാഹരണവും



 ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറിയുടെ 68- ാമത് വാർഷിക സമ്മേളനവും സ്തോത്രശുശ്രൂഷയും കോഴിക്കോട് സി.എസ് .ഐ കത്തീഡ്രലിൽ ഓക്സിലിയറി  പ്രസിഡൻറ് മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ്സ്‌ മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.




ദൈവവചനം എന്ന ഏറ്റവും മഹത്തായ നിധി ലോകത്തിനു കൊടുക്കുവാൻ വേണ്ടി ബൈബിൾ സൊസൈറ്റി ചുമതലപ്പെട്ടിരിക്കുന്നു എന്നും, നാം ഓരോരുത്തരും തിരുവചനം ഏറ്റവും ബഹുമാനത്തോടെ, പ്രാധാന്യത്തോടെ വായി ക്കുന്നതിനും ഹൃദിസ്ഥമാക്കുന്നതിനും, മറ്റുള്ളവർക്ക് നാം അത് താത്പര്യത്തോടെ വിതരണം ചെയ്യുന്നതിനും പ്രാദേശിക തലത്തിൽ തന്നെ ഉത്സാഹിക്കണമെന്നും തിയഡോഷ്യസ്സ്‌ മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ശ്രീ. പോൾ സ്റ്റീഫൻ, (മാർക്കറ്റിംഗ് ഡയറക്ടർ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ) മുഖ്യ സന്ദേശം നൽകി.




ഓക്സിലിയറി വൈസ് പ്രസിഡൻറ്- റൈറ്റ്‌ റവ. ഡോ. ഉമ്മൻ ജോർജ്, റൈറ്റ്‌ റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പ, റൈറ്റ്‌ റവ. വി. എസ്. ഫ്രാൻസിസ്, അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നൽകി. ഓക്സിലിയറി സെക്രട്ടറി - റവ. ജേക്കബ് ആൻ്റണി കൂടത്തിങ്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ- ശ്രീ. ജേക്കബ് ജോൺ വാർഷിക കണക്കും അവതരിപ്പിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് റവ ഡോ. സി. ഐ. ഡേവിഡ് ജോയ്, ലെഫ്റ്റ് കേണൽ ഡാനിയേൽ ജെ. രാജ്, ശ്രീമതി സ്റ്റാർലാ ലൂക്ക്, ഡോ. സന്തോഷ് ജോൺ എന്നിവർ ആശംസകളർപ്പിച്ചു. മുൻ ഓക്സിലിയറി സെക്രട്ടറി റവ. ഡോ. മാത്യു വർക്കി വയനാടിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. സമ്മേളനത്തിൽ വയനാടിനുവേണ്ടിയുള്ള പ്രത്യേക വിഭവസമാഹരണവും നടത്തി. റവ. ഷൈൻ സി. കെ., റവ. റ്റി. വി. തോമസ്, റവ. ജോബിൻ ജോസ്, ഷെവ. ഡോ. കോശി എം. ജോർജ്ജ്, ശ്രീമതി വയോള കുരുവിള, ശ്രീ. ബോബി ജെ. മൂർക്കോത്ത്, ശ്രീ. റോയ് ചീരൻ എന്നിവർ പ്രസംഗിച്ചു. മീറ്റിംഗിൻ്റെ ജനറൽ കൺവീനർമാരായി റവ. ജേക്കബ് ഡാനിയേൽ, റവ. ഡോ. റ്റി. ഐ. ജെയിംസ് എന്നിവർ പ്രവർത്തിച്ചു. 


കഴിഞ്ഞ സാമ്പത്തിക വർഷം വിഭവസമാഹരണത്തിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ, റീജിയണുകൾ, മേരി ജോൺസ് കാർഡ് കളക്ഷനിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ, കുട്ടികൾ എന്നിവർക്ക് പ്രോൽസാഹനമായി ട്രോഫിയും, മെമെന്റോയും, സർട്ടിഫിക്കറ്റും നൽകി. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള സഭാ പ്രതിനിധികൾ/വൈദീകർ/ശുശ്രൂഷകർ/അംഗങ്ങൾ, ബ്രാഞ്ച് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. ഓക്സിലിയറി കമ്മിറ്റി, സ്റ്റാഫ് , ബ്രാഞ്ച് ഭാരവാഹികൾ എന്നിവരുടെ നേതൃത്വവും സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments