Latest News
Loading...

ഇംഗ്ലീഷ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം നിഷ ജോസ് കെ മാണി നിർവ്വഹിച്ചു.



അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി  ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്ബിന്റെ  ലോഗോ പ്രകാശനം  നിഷ ജോസ് കെ. മാണി നിർവഹിച്ചു. "ലെക്സിക്കൺ" എന്നാണ് ഇംഗ്ലീഷ് ക്ലബ്ബിനു പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം  നിഷ ജോസ് കെ മാണി നടത്തി.




 യോഗത്തിൽ ക്ലബ്‌ കൺവീനർ  റുക്‌സാന പി കരീം സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ്  യാസർ സലിം യോഗത്തിൽ അധ്യക്ഷത വഹിച്ചു. തലനാട് പഞ്ചായത്ത്‌ അംഗം  വത്സമ്മ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി  വിനീത് കെ. ആർ നന്ദി അറിയിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments