Latest News
Loading...

കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി



തലനാട് പഞ്ചായത്തിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. തലനാട് ട്ടിക്കളം ആലുപിലാവിന് സമീപമാണ് റോഡരികിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ചെന്നായ്ക്കൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു കാട്ടുപന്നിയുടെ ശരീരം .


വെള്ളാനി അട്ടിക്കളം റോഡ് സൈഡിലായി രാവിലെ ജോലിക്ക് എത്തിയവരാണ് പന്നിയുടെ ജഡം ആദ്യം കണ്ടത്. ഈ സമയം ചെന്നായ്ക്കൾ പന്നിയുടെ ജഡം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആളുകളെ കണ്ടു ഇവ ഓടിപ്പോയി.



 ആളുകൾ അറിയിച്ചതിനെ തുടർന്ന് തീക്കോയി പഞ്ചായത്തംഗം രതീഷ് പി എസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അധികൃതർ എത്തി പരിശോധനകൾ നടത്തി ജഡം കൊണ്ടുപോയി. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments