അരുവിത്തുറ : അരുവിത്തുറ കോളേജ് സ്പോർട്സ്സ് ഹോസ്റ്റലിന് ലയൺസ്സ് ക്ലബ്ബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കായികതാരവും ആയിരുന്ന പ്രസിഡന്റ് റ്റിജു ചെറിയാനാണ് വാട്ടർ കൂളർ സ്പോൺസർ ചെയ്തത്. പ്രിൻസിപ്പൽ പ്രൊ ഡോ സിബി ജോസഫ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കോളേജ് ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ ഫാദർ ബിജു കുന്നക്കാട്ട്, കായിക വിഭാഗം മേധാവി ഡോ വിയാനി ചാർള്ളി , കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ ജേക്കബ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments