Latest News
Loading...

വി.അൽഫോൻസാമ്മയുടെ സ്മരണകളിൽ വാകക്കാട് എൽ.പി. സ്കൂൾ



വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ടിച്ച വാകാക്കാട് സെൻ്റ് പോൾസ് എൽ.പി സ്കൂളും വി.അധ്യാപികയുടെ സ്മരണയിൽ തിരുനാൾ ആചരിക്കുകയാണ്. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി. 
സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. അൽഫോൻസാമ്മ പഠിപ്പിച്ച സ്കൂളിൽ പഠിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.



1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് പ്രൈമറി സ്കൂളിൽ അധ്യാപികയായി എത്തിയത്. മൂന്നാം ക്ലാസിലെ ടീച്ചറായിരുന്നു വി.അൽഫോൻസാ. ഒരു വർഷമെ ഇവിടെ അധ്യാപന ശുശ്രുഷ നടത്തിയുള്ളു എങ്കിലും ഇടവക ജനത്തിനും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു വി. അൽഫോൻസാ.




അൽഫോസാമ്മയുടെ മനോഹരമായ കൈയക്ഷരം കുട്ടികളുടെയും സഹപ്രവർത്തകരുടെയുമെക്കെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാകക്കാട് മഠത്തിൽ ആയിരുന്നപ്പോൾ അൽഫോൻസാമ്മ പിതാവിനെഴുതിയ കത്ത് ഇന്നും അവിടെ കാണാം. കൂടാതെ അൽഫോൻസാമ്മ ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും തുന്നൽ സാമഗ്രികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ദിവസങ്ങളിൽ നിരവധിയാളുകൾ കുട്ടികളെ എഴുത്തിനിരുത്തുന്നതിനായ് വാകക്കാട് ഇടവക ദൈവാലയത്തിൽ കൊണ്ടുവരാറുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments