കൂട്ടിക്കൽ പഞ്ചായത്തിൻ്റെ 11 വാർഡുകളിലായി വിവിധ നീർത്തടങ്ങളും ഉപനീർത്തടങ്ങളും കേന്ദ്രീകരിച്ച് മഴമാപിനികൾ നിരീക്ഷിച്ച് പ്രളയ മുന്നറിയിപ്പുകൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രാദേശിക ഭരണകൂടത്തെ സഹായിക്കുന്ന കുട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂളിലെ ക്ലൈമറ്റ് വളൻ്റിയർമാരെ അനുമോദിക്കാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി IIRBS (Institute for Integrated Programmes and Research in Basic Sciences) ൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി. ഡോ. ബാബു പത്മകുമാറിൻ്റെ (Assistant Professor, IIRBS) നേതൃത്വത്തിൽ എത്തിയ സംഘം കുട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ റെയിൻ ഗേജ് വളൻ്റിയർമാരെ നേരിൽ കണ്ട് പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ലീഡർമാരായ വൈഷ്ണവി രാജേഷ്, ഷെസ സാറാ ഷുഹൈബ് എന്നിവർ നദീ - മഴ നിരീക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. 8 മാസത്തെ മഴവിവരങ്ങളും വിശകലനങ്ങളും അടങ്ങുന്ന രേഖകൾ പഠന സംഘത്തിന് കൈമാറി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് അദ്ധ്യക്ഷത വഹിച്ചു. 2021 ലെ പ്രളയപരിസരങ്ങളും നിലവിലുള്ള സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അഭിനന്ദിച്ചു. അദ്ധ്യാപക കോ - ഓർഡിനേറ്റർ മഞ്ജു തോമസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സജിമോൻ എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും മീനച്ചിൽ നദീ-മഴ നിരീക്ഷണ ശൃംഖലയുടെയും സഹകരണത്തോടെ സിറ്റിസൺസ് ക്ലൈമറ്റ് എജുക്കേഷൻ സെൻറർ പൂഞ്ഞാർ ഭൂമികയാണ് നദീ- മഴ നിരീക്ഷണം കൂട്ടിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പിൻവാങ്ങിയ കാലവർഷം വീണ്ടും സജീവമായ ഇന്നലെ ശക്തമായ മഴയാണ് ചെയ്തത്. കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ക്ലൈമറ്റ് വളണ്ടിയർമാർ സമാഹരിച്ച മഴ വിവരങ്ങൾ
River & Rain Monitoring Koottickal
2024 July 13
7.30am
(Last 24 hours)
Rainfall Data
1)Koottickal Town 90.4mm (Ayona Maria Mathew)
2)Parathanam 109mm
(Dhanalakshmi Rajendran)
3)Kappilammod 96mm
(Christy Ann Thomas)
4)Chappath 101.8mm
(Sheza Sara Shuaib)
5)Kavali 106.6mm
(Neha Rose Prasoon)
6)Mundappally 140.4mm
(Jissamol Varghese)
7)Olynadu 112mm
(Anna Joseph)
8)Thalumkal 160.2mm
(Vyshnavi Rajesh)
9) Valletta 109
(Alphonsa Joppan)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments