ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നതാണെന്ന് ലോകസഞ്ചാരിയും പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ സാമൂഹ്യസേവന പ്രവര്‍ത്തനമാണ് സ്‌നേഹദീപത്തിലൂടെ നാം കാണുന്നത്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുവാന്‍ പലരും മനസ്സുകാണിക്കാത്തത് സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ്. സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നാകെ പിന്തുണ നല്‍കും എന്നുള്ളതിന്റെ വലിയ തെളിവാണ് സ്‌നേഹദീപം ഭവനപദ്ധതിയിലൂടെ ചുരുങ്ങിയ നാളുകള്‍കൊണ്ട് നാല്പ്പത്തിനാല് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുവാന്‍ സാധിച്ചത്.
ഈ വര്‍ഷം അമ്പത് സ്‌നേഹവീടുകള്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ നീങ്ങുന്ന സ്‌നേഹദീപം കൂട്ടായ്മയ്ക്ക് പ്രോത്സാഹനമായി ഒരു സ്‌നേഹവീട് നിര്‍മ്മിക്കാനുള്ള തുക സഫാരി ചാനല്‍ വീണ്ടും നല്‍കുന്നതാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുപ്പത്തിയേഴാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മുത്തോലി പഞ്ചായത്തിലെ മീനച്ചില്‍ വാര്‍ഡില്‍ നിര്‍വ്വഹിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര. യോഗത്തില്‍ മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. തോമസ് പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യന്‍ പുരയിടം, വെള്ളിയേപ്പള്ളി രണ്ട് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സൗജന്യമായി നല്‍കിയ ഏട്ടുസെന്റ് സ്ഥലത്താണ് മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയിലെ ഒന്‍പതാം സ്‌നേഹവീട് നിര്‍മ്മിച്ചത്. ഈ വീട് നിര്‍മ്മാണത്തിനായി സന്തോഷ് ജോര്‍ജ് കുളങ്ങര നേതൃത്വം നല്‍കുന്ന സഫാരി ചാനലാണ് നാല് ലക്ഷം രൂപ സ്‌നേഹദീപം സൊസൈറ്റിക്ക് നല്‍കിയത്. പ്രൊഫ. കെ.റ്റി. ഫിലിപ്പ് കഴുത്തുവീട്ടില്‍, വെള്ളിയേപ്പള്ളിയാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണത്തിനുള്ള തുക സ്‌നേഹദീപം സൊസൈറ്റിക്ക് നല്‍കിയത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്ത് ജി. മീനാഭവന്‍, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പുരയിടം, ഡോ. ദിവാകരന്‍ നായര്‍ വാക്കപ്പുലം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി കപ്പലുമാക്കല്‍, മുത്തോലി സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഹരിദാസ് അടമത്തറ, രാജൂ കോനാട്ട്, റെജി തലക്കുളം, ജേക്കബ് മഠത്തില്‍, സോണി പെരുമ്പള്ളില്‍, സജി ഓലിക്കര, ഫിലിപ്പ് ഓടയ്ക്കല്‍, കുഞ്ഞുമോന്‍ കപ്പലുമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments