പൂഞ്ഞാർ SMV ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിസ്ഥിതി ക്ലാസ് വൃക്ഷവൈദ്യൻ കെ. ബിനു പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ പ്രിൻസിപ്പൽ ജയശ്രീ ആർ. അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ "ദ ട്രീ ഡോക്ടർ "എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. മര ചികിത്സയെ സംബന്ധിച്ച പുതിയ അറിവ് പകർന്നു നൽകുന്നതായിരുന്നു പ്രദർശനം. തുടർപരിപാടികൾ പ്ലാൻ ചെയ്യ്താണ് യോഗം അവസാനിച്ചത്. ഹെഡ്മാറ്റർ വി ആർ പ്യാരിലാൽ, NSS പോഗ്രാം ഓഫീസർ ശ്രീജാ.പി.വി.എന്നിവർ പ്രസംഗിച്ചു. NSS സും, പരിസ്ഥിതി ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments