Latest News
Loading...

മോന്‍സ് ജോസഫിനെതിരെ ആരോപണശരങ്ങളുമായി വീണ്ടും സജി മഞ്ഞക്കടമ്പില്‍



മോന്‍സ് ജോസഫിനെതിരെ ഒരു കൂട്ടം ചോദ്യങ്ങളുമായി സജി മഞ്ഞക്കടമ്പില്‍ വീണ്ടും. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി ചോദ്യങ്ങള്‍ മുന്നോട്ട് വച്ചത്. 


(1) സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയ ശേഷം പാര്‍ട്ടിയെ വഞ്ചിച്ചു പോയി എന്ന് താങ്കള്‍ പാര്‍ട്ടി വേദികളിലും യുഡിഎഫ് വേദികളിലും നിരന്തരം പ്രസംഗിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

(2) കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് യുഡിഎഫ് ജില്ലാ ചെയര്‍മാനും, ഇടുക്കി ജില്ലാ പ്രസിഡന്റും, എറണാകുളം ജില്ല പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനര്‍മാരും ആയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം ) UDF വിട്ട സാഹചര്യത്തില്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്ന എന്നെ എന്ത് അയോഗ്യതയുടെ പേരിലാണ് മാറ്റിനിര്‍ത്തി യുഡിഎഫ് സംസ്ഥാന സമിതി അംഗമായ താങ്കള്‍ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത് ?

(3)  ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട ശേഷം പാലായില്‍ നിന്നുകൊണ്ട് ശക്തമായി  കേരള കോണ്‍ഗ്രസ് (എം ) നെ നേരിട്ട് UDF ന് വേണ്ടി പോരാടിയ ജില്ലാ പ്രസിഡന്റായിരുന്ന എന്നെ ഒഴിവാക്കി മറുപക്ഷത്ത് നിന്ന പ്രിന്‍സ് ലൂക്കോസിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിയില്‍ കൊണ്ടുവന്നത് എന്ത് കച്ചവടത്തിന്റെ ഭാഗമാണ് ?







(4 ) കാലങ്ങളായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ആരാണോ അയാള്‍ ഇലക്ഷന്‍ കമ്മറ്റിയുടെ കണ്‍വീനറും, ഡിസിസി പ്രസിഡന്റ് ചെയര്‍മാനും ആകുന്ന രീതി മാറ്റി എന്നെ ഒഴിവാക്കി താങ്കള്‍ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കുകയും, സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പാനലില്‍ നിന്ന് പോലും എന്നെ ഒഴിവാക്കിയത് എന്ത് അയോഗ്യതയുടെ പേരിലാണ്..?

(5 ) 2023 നവംബര്‍ 9 -10 തീയതികളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാലാ നെല്ലിയാനി ലൈന്‍സ് ക്ലബ്ബില്‍ 400 അംഗങ്ങളെ അണിനിരത്തി രാവിലെ 9 AM മുതല്‍ 5 PM വരെ ക്യാമ്പ് സംഘടിപ്പിക്കുകയും ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കാന്‍ നിശ്ച്ചയിച്ചിരുന്ന ജില്ലാ പദയാത്രയെ പൊളിക്കാന്‍ വേണ്ടിയല്ലേ താങ്കള്‍ റബര്‍ മേഖലയെ ഒഴിവാക്കിക്കൊണ്ട് മുന്‍കൂട്ടി കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്തേക്ക് റബര്‍ മാര്‍ച്ച് പ്രഖ്യാപിച്ചത് ?


(6) പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പില്‍ റിട്ടേണിങ്ങ് ഓഫീസര്‍ ആകേണ്ടത് പാര്‍ട്ടിയുടെ സംഘടന ചുമതയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആയിരിക്കേണ്ട സ്ഥാനത്ത് അദ്ദേഹത്തെ മാറ്റി റിട്ടേണിങ്ങ് ഓഫീസറുടെ ചുമതല താങ്കള്‍ ഏറ്റെടുത്ത് KSC ഭാരവാഹി ആകാനുള്ള യോഗ്യത ആയി റബര്‍ മാര്‍ച്ചില്‍ കടുത്തുരുത്തിയില്‍ നിന്നും കോട്ടയം വരെ പൂര്‍ണമായി  നടന്ന ആളുകള്‍ കൈ പൊക്കാന്‍ ആവശ്യപ്പെടുകയും പിതാവ് എന്ന നിലയില്‍ താങ്കള്‍ക്ക് മരുന്ന് കൃത്യസമയത്ത് നല്‍കുവാനും, വെള്ളം നല്‍കുവാനും, ഡ്രസ്സ്  മാറ്റാന്‍ സഹായിക്കാനുമായി  മകളെ  കൂടെ കുട്ടിയ ശേഷം  ആദ്യമായി KSC യുടെ യോഗത്തിലേക്ക് എത്തിച്ച് കൈപൊക്കികുകയും ചെയ്തത് മകളെ പിന്‍ഗാമി ആയി രാഷ്ട്രീയത്തില്‍ ഇറക്കുവാനുള്ള ബോധപൂര്‍വ്വമായ വളഞ്ഞ വഴി ആയിരുന്നില്ലേ? 

(7) കടുത്തുരുത്തിയില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് 30 കിലോമീറ്റര്‍ നടന്നു വൈകിട്ട് 5 PM ന് കോട്ടയം തിരുനക്കരയില്‍ എത്തുമെന്ന് പ്രഖ്യാപിച്ച റബര്‍ മാര്‍ച്ച് പാതിവഴിയില്‍ നിര്‍ത്തി പ്രവര്‍ത്തകരെ ബസ്സില്‍ കയറ്റിയും മോന്‍സ് ഉള്‍പ്പെടെ നേതാക്കള്‍ കാറില്‍ സഞ്ചരിച്ചും തിരുനക്കരയില്‍ എത്തി  കഷ്ടിച്ച് 400 പേര്‍ മാത്രം പങ്കെടുത്ത യോഗത്തില്‍  ഉദ്ഘാടകനായി പ്രതിപക്ഷ നേതാവിനെ എത്തിച്ച് അപമാനിച്ച താങ്കളുടെ മാര്‍ച്ചില്‍ ഒരാളെങ്കിലും മുഴുവന്‍ സമയം നടന്നവരുണ്ടൊ ?

(8 ) കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ എം മാണിസാറിന്റെ സന്തത സഹചാരിയും ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും ആയിരുന്ന സി എഫ് തോമസ്സാറിനെ ചെയര്‍മാന്‍ ആക്കാതിരിക്കാന്‍ കേസിന്റെ കാര്യം പറഞ്ഞ് ബോധപൂര്‍വ്വം ഒഴിവാക്കിയത് താങ്കളുടെ മാണി വിഭാഗത്തോടുള്ള വിവേചനത്തിന്റെ തെളിവ് അല്ലേ?

(9 ) കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം മാണി വിഭാഗത്തില്‍ നിന്ന് വന്നവര്‍ ആകണമെന്ന മാനദണ്ഡം ഉണ്ടാക്കി യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന എന്നെ അന്ന് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ആകുകയും അങ്ങയുടെ ബിനാമി ഇടപാടുകളിലും, സ്വകാര്യ ഇടപാടുകളിലും പങ്കാളിയായിരുന്ന മൂവര്‍ സംഘത്തില്‍പ്പെട്ട ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടാക്കിയിരിക്കുന്ന ജയ്‌സണ്‍ ജോസഫിനെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടാക്കാന്‍ താങ്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നുവെങ്കിലും മാണി വിഭാഗത്തില്‍ നിന്നും എന്നോടൊപ്പം വന്ന ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മുതിരമലയെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടാക്കണം എന്ന എന്റെയും ജോയി എബ്രഹാമിന്റെയും നിര്‍ബന്ധത്തിന് പി. ജെ. ജോസഫ് വഴങ്ങിയതിനാല്‍ അങ്ങയുടെ പെട്ടി പിടുത്തക്കാരനെ യൂത്ത് പ്രസിഡന്റ്  ആക്കാന്‍ സാധിക്കാത്ത അന്നുമുതല്‍ താങ്കള്‍ എന്നോട് കാട്ടിയ ശത്രുത അല്ലേ മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി?

(10) 2023ല്‍ നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്ന എന്നെ നീക്കി താങ്കളുടെ ബിനാമിയും സ്വാകാര്യ ഇടപാടുകളിലെ സുഹൃത്തും ആയ ഇപ്പോള്‍ ജില്ലാ പ്രസിഡണ്ടാക്കിയിരിക്കുന്ന ബിനാമിയെ പ്രസിഡണ്ടാക്കാന്‍  താങ്കള്‍ നടത്തിയ വിലകുറഞ്ഞ കളികള്‍ പാര്‍ട്ടിയിലും നാട്ടിലും പാട്ടാണ്, 
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എന്റെ ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറിയായി അങ്ങയുടെ ബിനാമി ആയ ഇപ്പോഴത്തെ പ്രസിഡന്റിനെ അങ്ങയുടെ നിര്‍ബന്ധപ്രകാരം നിയമിച്ച് അന്നുതന്നെ എന്റെ മുകളില്‍ സൂപ്പര്‍ പ്രസിഡണ്ടാക്കി താങ്കള്‍ വാഴിക്കുകയും ചെയ്ത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റായി ബിനാമിയെ നിയമിക്കുകയും എന്നെ ഇലക്ഷന്‍ രംഗത്തുനിന്നും പൂര്‍ണമാക്കി ഒഴിവാക്കന്‍ വേണ്ടിയായിരുന്നുവെന്ന് അരി ആഹാരം കഴിക്കുന്ന ഏവര്‍ക്കും ബോധ്യമുണ്ട്, ഈ പച്ച ആയ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എന്നെ അപമാനിച്ച് വെടക്കാക്കി തനിക്കാക്കുവാനുള്ള ദുരുദ്ദേശപരമായ നീക്കങ്ങള്‍ നടത്തിയ താങ്കള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ വഞ്ചിച്ചത് ?



സാധാരണ കുടുംബത്തില്‍ റേഷന്‍ കടക്കാരന്റെ മകനായി ജനിച്ചുവളര്‍ന്ന് കെഎം മാണി സാറിന്റെ രാഷ്ട്രീയ കരുനീക്കത്തിന്റെ ഫലമായി അബദ്ധത്തില്‍ എംഎല്‍എ ആയ മോന്‍സ് ജോസഫിന് ഇപ്പോള്‍ കോടികളുടെ ആസ്തി ഉണ്ട് എന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നതില്‍ എന്തെങ്കിലും കഥയുണ്ടോ? ഏറ്റവും കൂടുതല്‍ വിദേശ പര്യടനം നടത്തുന്ന എംഎല്‍എ എന്നാണ് അങ്ങയെ ആളുകള്‍ വിശേഷിപ്പിക്കുന്നതും കോടികളുടെ സമ്പാദ്യമുണ്ട് എന്നാണ് അതിലൂടെ ആരോപിക്കുന്നതും. ആയതിനാല്‍ അങ്ങയുടെ ആസ്ഥി ബാധ്യതകള്‍ വെളിപ്പെടുത്താന്‍ അങ്ങ് തയ്യാറാണോ? 

കേരള കോണ്‍ഗ്രസിനെ വഞ്ചിച്ചു എന്ന് പറയുന്ന ഞാന്‍, പിതാവ് എനിക്ക് നേടിത്തന്ന വസ്തുക്കള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് എന്ന് എനിക്ക് പറയാന്‍ സാധിക്കും. ആയതിനാല്‍ എന്റെ ആസ്തി ബാധ്യതകള്‍ വെളിപ്പെടുത്താനും തയ്യാറാണ് അങ്ങ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സ്‌നേഹത്തോടെ സജി മഞ്ഞക്കടമ്പന്‍.

കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷര്‍ റോയി ജോസ്. സംസ്ഥാന സെക്രട്ടറി മോഹന്‍ ദാസ് അമ്പലാറ്റില്‍, ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments