Latest News
Loading...

ചൂണ്ടച്ചേരിയിലെ തടയണ പൊളിച്ചുനീക്കി



ഭരണങ്ങാനം പഞ്ചായത്തിലെ  ചൂണ്ടച്ചേരി പ്രവിത്താനം റൂട്ടില്‍ റോഡരികില്‍ തോടിന് കുറുകെ നിര്‍മിച്ച ചെക്ക്ഡാം ഒടുവില്‍ പൊളിച്ചു. നിരന്തര വെള്ളപൊക്കത്തിന് ഇടയാക്കിയിരുന്ന ചെക്ക് ഡാം ഓരോ മഴക്കാലത്തും നാട്ടുകാര്‍ക്ക് ദുരിതമായിരുന്നു.  ഗ്രാമ പഞ്ചായത്ത് 11, 13 , 6 വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് ചെക്ക് ഡാം സ്ഥിതി ചെയ്തിരുന്നത്. ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ റോഡിലും സമീപപ്രദേശങ്ങളിലും വെള്ളപൊക്കത്തിനിടയാക്കുന്ന ചെക്ക് ഡാം പൊളിച്ച് നാക്കണമെന്ന് പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു.  കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ചെക്ക് ഡാം പൊളിക്കാന്‍ തിരുമാനിക്കുകയായിരുന്നു. 





നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം സഞ്ചരിക്കുന്ന വഴിയാണിത്. സെബിന്‍ സെബാസ്റ്റ്യന്‍, സെന്‍ തേക്കുംകാട്ടില്‍ എന്നിവരായിരുന്നു  ചെക്ക്ഡാമിനെതിരെ പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷകാലത്ത് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണ് മരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ചെക്ക്ഡാം പൊളിച്ച് നീക്കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്. 



പഞ്ചായത്ത് ആയുര്‍വേദാശുപത്രി, മൃഗാശുപത്രി എന്നിവിടങ്ങളിലേയ്ക്കും നീന്തല്‍കുളത്തിലേയ്ക്കും പ്ലാശനാല്‍ റൂട്ടിലേയ്ക്കും എത്താവുന്ന എളുപ്പവഴി കൂടിയാണിത്. തോടിന് സമീപത്ത് തന്നെ ചതുപ്പായി കിടക്കുന്ന പുരയിടം ചെറിയ മഴയില്‍ തന്നെ വെള്ളം കയറും. ഇവിടെ ഉയരുന്ന വെള്ളം വാഹനങ്ങള്‍ കടന്നുപോകാത്ത നിലയിലേയ്ക്ക് എത്തുന്നത് സ്ഥിരം കാഴ്ചയായിരുന്നു. നിരവധി കുടുംബങ്ങളും പ്രദേശത്തുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments