Latest News
Loading...

സാമൂഹ്യ ആഘാത പഠന കമ്മിറ്റി യോഗം നടന്നു.




 പാലാ : റിവർവ്യൂ റോഡ്- റീച്ച് '2' ആകാശപാത നിർമ്മാണം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന സാമൂഹ്യഘാത പഠനത്തിന്റെ ഭാഗമായി അംഗങ്ങൾ സ്ഥലത്തെത്തി വിലയിരുത്തി. റോഡിന്റെ RV. പാർക്ക് ജംഗ്ഷനിൽ കോമളം ഹോട്ടൽ ഭാഗം സന്ദർശിക്കുകയും ഉടമ പ്രകാശ് കോമളത്തിന്റെ വാദം കേൾക്കുകയും ചെയ്തു





ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതുമാണ്. യോഗത്തിൽ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ അധ്യക്ഷത വഹിച്ചു.



 പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അനു എം ആർ, ഗാന്ധി യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ : നൗഷാദ് പി.പി, ഡോ: ബിജുലാൽ എംവി, സി എം സ് കോളേജ് അധ്യാപകരായ ഡോ : സിബിൻ മാത്യു, ഡോ : ഷഹവാസ് ഷെരീഫ് പി, കൗൺസിലർമാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments