Latest News
Loading...

മംഗളഗിരി റസിഡൻസ് അസ്സോസിയേഷൻ ഉദ്ഘാടനം



തീക്കോയി ഗ്രാമ പഞ്ചായത്തിലെ 3 , 4 ,വാർഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപികരിച്ച "മംഗളഗിരി റസിഡൻസ് അസ്സോസിയേഷൻ്റെ "  ഉദ്ഘാടനം മംഗളഗിരി സെൻ്റ് തോമസ് എൽ . പി . സ്കൂൾ ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് - പുത്തേട്ട് ജോർജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. 





ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ബ്രഹ്മ ദാസ് മുഖ്യപ്രഭാഷണം നടത്തുകയും, ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. അസോസിയേഷൻ സെക്രട്ടറി റോയിച്ചൻ മടിക്കാങ്കൽ, വൈസ് പ്രസിഡൻ്റ് ഇ.ഡി. രമണൻ ഇട്ടി പറമ്പിൽ, മംഗളഗിരി സെൻ്റ് തോമസ് പള്ളി വികാരി ഫാദർ ജോർജ് വലിയ പറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി രഘുനാഥൻ,കുമാരി ജോസ്ന ജോർജ്, വി.ഡി. ദേവസ്യാ വാളിപ്ലാക്കൽ, എ ആർ . സോമൻ ഐക്കരതെക്കേൽ , കെ.എസ്.ശിവദാസ്, ജോഷി തോമസ് പുന്നക്കുഴിയിൽ, ഷിനോയി വടകര, തുടങ്ങിയവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments