ദർശനപുണ്യം തേടി ഭക്തജനങ്ങൾ രാമപുരം നാലമ്പലങ്ങളിലേയ്ക്ക്
ശ്രീരാമലക്ഷമണ ഭരത ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവ്വികാചാരമാണ് നാലമ്പല ദർശനം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്.
നാലമ്പലദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്. എന്നുള്ള വിശ്വാസ മാണ് കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലദർശനത്തിന് പ്രാധാന്യമേറുവാൻ കാരണം. ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം ഏതാണ്ട് 3 കിലോമീറ്റർ മാത്രമായതിനാൽ ചുരുങ്ങിയ സമയംകൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കുമുമ്പ് ദർശനം നടത്തുവാൻ ഇവിടെ സാധിക്കും കേരളിത്തിലെന്നല്ല ഇന്ത്യയിൽതന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവിടുത്തെ നാലമ്പലദർശനത്തിന് പ്രസക്തിയേറുന്നുണ്ട്.
രാമനാമത്താലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടർന്ന് കൂടപ്പുലം ശ്രീ ലക്ഷമണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീഭരതസ്വാമിക്ഷേത്രത്തിലും, മേതിരി ശത്രുഘന സ്വാമിക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദർശനം നടത്തുന്നതോടെ നാലമ്പലദർശനം പൂർണ്ണമാകും . ക്ഷേത്രാരാധനയിലെ പ്രദ ക്ഷിണ തരം അനുസരിച്ചുള്ള മതിൽക്കെട്ടിനുള്ളിലെ പ്രദക്ഷിണത്തിൻ്റെ ആറിരട്ടി ഗുണം ചെയ്യുന്ന ക്ഷേത്ര ഗ്രാമപ്രദക്ഷണം നടത്തുന്നതിനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. രാമായണമാസമായ കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യത്തിനും മുജ്ജന്മദോഷപരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനലബ്ധിക്കും അത്യുത്ത മമെന്നാണ് പൂർവ്വിക വിശ്വാസം., നാലു ക്ഷേത്രങ്ങൾക്കും സമീപത്തായി ഉഗ്രമൂർത്തിയായ ഭദ്രകാളീക്ഷേത്രങ്ങളും ശ്രീരാമ സ്വാമിക്ഷേത്തോടനുബന്ധിച്ച് ഭക്തഹനുമാൻ്റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ പ്രധാന വഴിപാടുകൾക്കും സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പ ണം, ശ്രീലക്ഷമണസ്വാമിക്ക് ചതുർബാഹു സമർപ്പണം, ശ്രീഭരതസ്വാമിൽ ശംഖ് സമർപ്പണം (ശംഖിപൂജ) ശ്രീശത്രുഘ്നസ്വാ മിക്ക് ശ്രീചക്രം സമർപ്പണം എന്നിവയാണ് വഴിപാടുകൾ .
പൂർണ്ണമായും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നവയാണ് ഈ പുണ്യ പുരാതന ക്ഷേത്രങ്ങൾ നാലമ്പല ദർശനക്കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീർത്ഥാടകരെ വരവേൽക്കുവാനും സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകർക്ക് മഴ നനയാത ക്യൂ നിൽക്കുന്നതിനു പന്തൽ സംവിധാനങ്ളും
വാഹന പാർക്കിംഗിനും വിപുലമായ സൗകര്യങ്ങളും .ഭക്തജനങ്ങൾക്ക് ആവശ്യമായ ഇൻഫോർമേഷൻ സെൻ്ററുകളും വോളൻറിയർമാരുടെ സേവനവും നാല് ക്ഷേത്രങ്ങ ളിലും ഒരുക്കിയിട്ടുണ്ട്.വഴിപാടുകൾക്ക് താമസം കൂടാതെ പ്രസാദം ലഭിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അമനകര ഭരതസ്വാമിക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം ഉണ്ട്.
ദർശനസമയം രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 മണി വരേയും വൈകിട്ട് 5 മുതൽ 7.30വരേയുമാണ്
നാലമ്പല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരോഗ്യപ്രവർത്തകരുടെ വിപുലമായ ഒരുക്കങ്ങൾ നാല് ക്ഷേത്രങ്ങളളിലുമുണ്ട്
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലും നാലമ്പല ദർശനകമ്മറ്റിയും സഹകരിച്ച് ബജറ്റ് ടൂറിസം വഴി വിവിധ ജില്ലകളിൽ നിന്നും തീർത്ഥാടകർക്ക് എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments