Latest News
Loading...

പൂഞ്ഞാര്‍ ടൗണ്‍ അങ്കണവാടി മന്ദിരത്തിന്റെ ഉല്‍ഘാടനം



പൂഞ്ഞാര്‍ ടൗണ്‍ അങ്കണവാടിക്ക് വേണ്ടി പുതിയതായി ഇരു നിലകളിലായി പണി പൂര്‍ത്തീകരിച്ച മന്ദിരത്തിന്റെ ഉല്‍ഘാടനം  ആന്റോ ആന്റണി M P നിര്‍വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടം പണി പൂര്‍ത്തികരിച്ചത്. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ജോസഫ് തെള്ളി സംഭാവന ചെയ്ത സ്ഥലത്ത്, 54 വര്‍ഷം മുന്‍പ്, ബാലവാടി ആയിട്ടായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. 







പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണണ്ടസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍  P R അനുപമ, ബ്ലോക്ക് മെമ്പര്‍ K K കുഞ്ഞുമോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരന്തിക്കല്‍, മെമ്പര്‍മാരായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, C K കുട്ടപ്പന്‍, മിനി മോള്‍ ബിജു, രാജമ്മ ഗോപിനാഥ്, മേരി തോമസ്, P G ജനാര്‍ദ്ദനന്‍, സജിമോന്‍ കദളികാട്ടില്‍, ബീന മധുമോന്‍, ആനിയമ്മ സണ്ണി, നിഷ സാനു, സജി സിബി, ICDS സൂപ്പര്‍ വൈസര്‍  മെര്‍ലിന്‍ ബേബി, 
ദേവസ്യച്ചന്‍ വാണിയപ്പുര, പഞ്ചായത്ത് സെക്രട്ടറി  ടിജി തോമസ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments